Friday, December 31, 2010

വീമാനം



ചെറുപ്പകാലം മുതലെ മനസ്സില്‍ വരച്ചിട്ട ഒരത്ഭുത യാത്രാവാഹനമാണ് വീമാനം. ഇക്കാലമത്രയും വീമാനത്തിന്റെ സഞ്ചാര നിയമ വ്യവസ്ഥ മനസിലാക്കാന്‍ ശ്രമിച്ചപ്പോഴൊന്നും മനസിനു അത് ഉള്‍കൊള്ളാന്‍ ആയില്ല. എത്രയോ ഭാരവുമായിഉയരുമ്പോഴല്ലാം മനസ്‌ പിടക്കാറുണ്ട് സുരക്ഷിതമായി ഇറങ്ങുന്നത് വരെ ഭാരം നഷ്ട പ്പെട്ട വെറും ദുര്‍ബലമാണീ ജീവിതമെന്ന്. അല്ലെങ്കിലും വായു അകത്ത്‌ എടുക്കുന്നതിന്റെയും പുറത്ത്‌ വിടുന്നതിന്റെയും ബലമേ നമ്മുടെ ജീവിതത്തിനുള്ളൂ. രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ അപകടം കുറഞ്ഞ ദീര്‍ഘദൂര യാത്രാസംവിധാനമാണ് വീമാനം.എങ്കിലും ചിലപ്പോഴല്ലാം വീമാനത്തിനും അടിതെറ്റാറുണ്ട്. _ വിമാനത്തിന്റെ മുകളിലൂടെ വേഗത്തിലും താഴ് ഭാഗത്തിലൂടെസാവധാനത്തിലും വായു കടന്നു പോകുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദം ആണ് വിമാനത്തിനെ അന്തരീക്ഷത്തില്‍ തങ്ങി നിര്‍ത്താന്‍ സഹായിക്കുന്നത് . ഇതേ അടിസ്ഥാന നിയമം തന്നെയാണ് കാലങ്ങളായി പക്ഷികളും ഉപയോഗപ്പെടുത്തുന്നത് .ഇതു കാരുണ്യ വാന്റെ പ്രത്യേക അനുഗ്രഹമാണുന്നാണ് ഖുര്‍ ആന്‍ സൂചന നല്‍കുന്നത് .(لله أعلم ) ____"അവര്‍ക്ക് മുകളില്‍ ചിറകു വിടര്‍ത്തി കൊണ്ടും ചിറകു കൂട്ടിപിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ ?പരമ കാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിര്ത്തുനില്ല.തീര്ച്ച യായും അവന്‍ എല്ലാ കാര്യങ്ങളും കണ്ടറി യുന്നവനാകുന്നു "_ഖുര്‍ ആന്‍67:19