Friday, March 30, 2012

പ്രിയ രക്ഷിതാക്കളോട്...


പ്രിയ മാതാപിതാക്കളെ...ഇന്ന് മുതല്‍ കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും രണ്ട് മാസത്തേക്ക് പൂട്ടാന്‍ പോവുകയാണ്. നമ്മുടെ മക്കള്‍ അവരുടെ സ്വന്തമായ പ്ലാനിംഗ് നടത്തിക്കൊണ്ടിരിക്കുന്നു...ഇന്ന ദിവസം ഇന്ന കളി...ഇന്ന ദിവസം ഇന്ന സ്ഥലത്ത്...അങ്ങനെ പോകുന്നു അവരുടെ പ്ലാനിംഗ്...ഇനി നമ്മുടെ അവസ്ഥയോ? അവര്‍ക്ക് ഏതു വിഷയത്തിനു ട്യൂഷന്‍ വേണമെന്നും ഏതു കോഴ്സിനു പോവനമെന്നൊക്കെ ഇപ്പൊ തന്നെ പ്ലാന്‍ ചെയ്യുന്നു...മറ്റൊരു വിഭാഗം, ഇതൊന്നും ഞങ്ങള്‍ക്ക് ഭാധകമല്ല എന്നാ നിലക്ക് നടക്കുന്നു. കഴിഞ്ഞ പത്തു മാസവും അവര്‍ക്ക് ചെയ്തതെന്തായിരുന്നു??? പ്രിയ രക്ഷിതാക്കളെ...കളിയും പഠനവും വേണം..പക്ഷെ രക്ഷിതാവിനെ അറിഞ്ഞും അവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മക്കളെ നിങ്ങള്ക്ക് വേണ്ടേ? ഞാന്‍ കേട്ട ഒരു കഥ പറയാം..
മരിച്ചു പോയ ഒരു വ്യക്തി സ്വര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ബഹുമതി അല്ലാഹു കൂട്ടികൊണ്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും സ്വര്‍ഗത്തില്‍ ധാരാളം ബഹുമതികളും പ്രതിഫലവും ലഭിച്ചു കൊണ്ടിരിക്കുന്നു. അപ്പൊ അദ്ദേഹം അല്ലാഹുവിനോട് ചോദിച്ചു: "ഞാന്‍ എന്റെ ഇഹ ജീവിതത്തില്‍ വളരെ കുറഞ്ഞ സല-പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ...നിര്‍ബന്ദമായ കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ... പിന്നെനും നീ എന്തിനാ എനിക്കിങ്ങനെ കൂലി വര്‍ദ്ടിപ്പിക്കുന്നത്? അപ്പൊ അല്ലാഹു പറഞ്ഞു: "അതിനു കാരണം നിന്റെ മക്കള്‍ തന്നെയാണ്. അവര്‍ നിനക്ക് വേണ്ടി ഓരോ ദിവസവും പ്രാര്‍ഥിക്കുന്നു"....കഥ കഴിഞ്ഞു...
പ്രിയമുള്ളവരേ...ഇതുപോലെ പ്രാര്‍ത്തിക്കുന്ന മക്കള്‍ നിങ്ങള്‍ക്കും വേണ്ടേ? അതോ...
ഈ വിഷയത്തില്‍ എന്നേക്കാള്‍ അറിയുന്നവരായിരിക്കും നിങ്ങള്‍.., കൂടുതല്‍ ബോധവാന്മാരാണ് നിങ്ങള്‍ . അറിവുല്ലവരാന് നിങ്ങള്‍ . നിങ്ങള്‍ അവരുടെ സമയം കൃത്യമായി നിശ്ചയിച്... നമസ്കാരവും ദീന്‍ പഠനവും പ്രാര്‍ഥനാ ജീവിതവും ഒരുമിച്ചു കുടുംബ ബന്ദം നടത്തുകയും..രോഗിയെ സന്ദര്‍ശിക്കുകയും എല്ലാം ഉള്ള ഒരു അവധിക്കാലമായി മാറ്റണം...അല്ലാഹു അനുഗ്രഹിക്കും...
ഈ വേനലവധിക്കും എം എസ് എം ഒരു സഹവാസ കാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇഹ പറ ജീവിത വിജയത്തിന് വേണ്ടിയുള്ള എല്ലാ വിധ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യും (ഇന്ഷ അല്ലഹ്). കളികളും പഠനവും കലാപരിപാടികളും എല്ലാം ഞങ്ങള്‍ ചെയ്യും...നിങ്ങളുടെ മക്കളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
ഇതൊരിക്കലും ഒരു പരസ്യമായി കാണണ്ട...നിങ്ങള്ക്ക് തന്നെ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും ഈ ക്യാമ്പ്‌ ഒരു നല്ല അനുഭവം തന്നെ അവര്‍ക്ക് ലഭിക്കും, ഇന്ഷ അല്ലഹ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ടപ്പെടാം...9495692748 (IND)